Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Peter Kochupurackal

Palakkad

മാർ ഇരിന്പൻ സ്വയം വിശുദ്ധീകരണത്തിലൂടെ ശക്തീകരിക്കപ്പെട്ട ആചാര്യശ്രേഷ്ഠൻ: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

പാ​ല​ക്കാ​ട്: സ്വ​യം വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലൂ​ടെ ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​ന്ന താ​പ​സിക ആധ്യാ​ത്മി​ക​ത​യു​ടെ ആ​ചാ​ര്യശ്രേ​ഷ്ഠ​നാ​യി​രു​ന്നു മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​നെന്ന് ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം രൂ​പ​ത​യു​ടെ ബാ​ലാ​രി​ഷ്ട​ത​ക​ളി​ൽ ത്യാ​ഗ​പൂ​ർ​ണ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മു​ള്ള ജീ​വി​ത ശൈ​ലി​യി​ലൂ​ടെ രൂ​പ​ത​യെ ന​യി​ച്ച മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ന്‍റെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​ദ​യാ​ത്ര​യ്ക്കു ശേ​ഷം സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തി​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ.

മാ​ർ ഇ​രി​ന്പ​ന്‍റെ അ​നു​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​പ്ര​ഭാ​വ​വും ബ​ന്ധ​ങ്ങ​ളും ഹൃ​ദ​യ​ങ്ങ​ളെ ത​ര​ളി​ത​മാ​ക്കി​യി​രു​ന്നു​വെ​ന്ന് കാ​ന​ഡ മി​സി​സാ​ഗ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ പ​റ​ഞ്ഞു.

മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മോ​ണ്‍ ജി​ജോ ചാ​ല​യ്ക്ക​ൽ, ഫാ. ​ജോ​സ് പൊ​ട്ടേ​പ​റ​ന്പി​ൽ, ഫാ. ​സി​ജോ ഇ​രി​ന്പ​ൻ എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ രൂ​പ​തയിലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
രാ​വി​ലെ 9.30 ന് ​സാ​ൻ​ജോ ട​വ​റി​ൽനി​ന്നും ആ​രം​ഭി​ച്ച മാ​ർ ഇ​രി​ന്പ​ൻ അ​ഞ്ചാം അ​നു​സ്മ​ര​ണ പ​ദ​യാ​ത്ര​യ്ക്ക് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജി​ജോ ചാ​ല​യ്ക്ക​ൽ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന് പ​താ​ക കൈ​മാ​റി പ​ദ​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ പ​ദ​യാ​ത്ര സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ഫാ. ​ജോ​ണ്‍ മൈ​ലം​വേ​ലി​ൽ മാ​ർ ഇ​രി​ന്പ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സി​സ്റ്റേ​ഴ്സ്, വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ. അ​ല്മാ​യ​ർ എ​ന്നി​വ​ർ പ​ദ​യാ​ത്ര​യി​ലും മ​റ്റു ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കെ​ടു​ത്തു. കു​ർ​ബാ​ന​യ്ക്കു ശേ​ഷം മാ​ർ ഇ​രി​ന്പ​ന്‍റെ ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സും പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു.

Latest News

Corehub Up